Reasons for the occurrence of different Seasons
> Revolution of the earth
>Tilt of the earth’s axis
> Parallelism of the earth’s axis
> The apparent movement of the sun.
Parallelism Of The Earth’s Axis.
The axis of the earth is tilted at an angle of 66 ½° from the orbital plane and 23 ½° from the vertical plane. The earth maintains this tilt throughout its revolution. This is known as parallelism of the earth’s axis.
Apparent Movement Of The Sun.
Since the parallelism of the earth’s axis is maintained same throughout the revolution, the position of the sun in relation to the earth varies apparently between Tropic of Cancer (23 ½° N) and Tropic of Capricorn (23½° S). This is known as the apparent movement of the sun.
Utharayanam.
> The northward apparent movement of the sun from Tropic of Capricorn to Tropic of Cancer is termed as Uttarayanam.
> Uttarayanam starts from 22nd December and lasts for 6 months till June 21.
> The duration of day in the northern hemisphere gradually increases during this period.
Dakshinayanam
> The southward apparent movement of the sun from Tropic of Cancer to Tropic of Capricorn is termed as Dakshinayanam.
> Dakshinayanam starts from 21st June and lasts for 6 months till December 22.
> The duration of day in the northern hemisphere gradually increases during this period.
Equinoxes
> The apparent position of the sun will be over the equator on March 21 and September 23.
> So equal amount of sunlight is received in both the hemispheres.
> The length of day and night will be equal on these days in both the hemispheres.
> These days are called equinoxes.
Summer Solstice
> From March 21 onwards, the sun apparently shifts from the equator northwards and reaches vertically over the Tropic of Cancer on June 21.
> During this day the longer day and shorter night occur in Northern Hemisphere.
> This day is known as the summer solstice in Northern Hemisphere.
Winter Solstice
> From September 23 onwards, the sun apparently shifts from the equator southwards and reaches vertically over the Tropic of Capricorn on December 22.
> Longer night and shorter day occur in Northern Hemisphere on this day.
> This day is known as winter solstice in Northern Hemisphere.
Autumn Season
> Autumn is the transition period from summer towards winter.
> Autumn is experienced in the Northern Hemisphere from 23 September to December 22.
> During this period, the temperature decreases considerably.
> This is followed by a shortening of day and lengthening of night.
> The trees generally shed their leaves.
Spring Season
> Spring is the transition season from winter to summer.
> The peculiarities of spring are plants sprouting, mango trees blooming and jack fruit tree bearing buds.
> It is experienced between March 21 and June 21in the Northern Hemisphere.
> The duration of day gradually increases during this period.
Local Time & Standard Time
In the ancient period, time was calculated based on the apex position of the Sun and the length of the shadow cast by it. When the Sun is vertically overhead, it is noon. Thus the time estimated at each place, based on the position of the Sun, is termed as the local time.
The local time would be different at each longitude. If we start calculating the local time at different places based on the longitude there, there will be more than one time within a country and it creates a lot of confusion. It adversely affects nationwide examinations, train timings and radio broadcasts.
To solve this, the local time at the longitude that passes through the middle of a country is selected as the common time for the whole country. Each country in the world considers the longitude that passes almost through its middle as the standard meridian. The countries with large longitudinal extent estimates more than one local time by considering more than one standard meridian. The local time at the standard meridian is the standard time of that country.
The local time at the 0 degree prime meridian (Greenwich) is known as the Greenwich Mean Time.
The local time along 82.5 Degree East longitude is generally considered as the Standard Time of India. This is known as the Indian Standard Time.
Greenwich Time & Time Zones [GMT]
> The zero degree longitude is known as the Greenwich Meridian.
> It acquires its name from Greenwich, the place where the Royal British Observatory is situated and through which this line passes.
> Time is calculated worldwide based on the Greenwich Line. Hence this line is also known as the prime meridian.
> The local time at the prime meridian is known as the Greenwich Mean Time.
>Based on the Greenwich Merdian, the world is divided into 24 zones, each with a time difference of one hour. These are known as time zones.
The International Date Line
>180 degree longitude is known as International Date Line.
> There is a diffence of 24 hours, at 180° longitude to the east and west of Greenwich.
> If 180° longitude passes through a country, the places situated East and West of this line will be having two different days.
> To avoid this, certain necessary adjustments have been effected in this line with the result that it doesn’t pass through the corresponding land areas.
> The line is in such a way that it passes through Bering - strait in Pacific Ocean and avoid some of the inhabited islands.
> The travellers who cross this line from the West calculate the time by advancing it by one day and those who cross the line from the west deduct one day.
വ്യത്യസ്ത ഋതുക്കൾ ഉണ്ടാകാനുള്ള കാരണങ്ങൾ
> ഭൂമിയുടെ പരിക്രമണം
> ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ്
> ഭൂമിയുടെ അച്ചുതണ്ടിന്റെ സമാന്തരത
> സൂര്യന്റെ അയനമാറ്റം .
അച്ചുതണ്ടിന്റെ സമാന്തരത
ഭൂമിയുടെ അച്ചുതണ്ടിന് പരിക്രമണതലത്തിൽ 66 1/2 ഡിഗ്രിയും , ലംബതലത്തിൽ 23 1/2 ഡിഗ്രിയും ചെരിവുള്ളതായി കണക്കാക്കുന്നു. ഭൂമി അതിന്റെ പരിക്രമണവേളയിലുടനീളം ഈ ചെരിവ് നിലനിർത്തുന്നു. ഇതിനെയാണ് അച്ചുതണ്ടിന്റെ സമാന്തരത എന്നു പറയുന്നത്.
സൂര്യന്റെ അയനം
ഭൂമി അതിന്റെ അച്ചുതണ്ടിന്റെ ചെരിവ് പരിക്രമണവേളയിലുടനീളം ഒരുപോലെ നിലനിർത്തുന്നതിനാൽ (അച്ചുതണ്ടിന്റെ സമാന്തരത ) സൂര്യന്റെ ആപേക്ഷിക സ്ഥാനം ഉത്തരായനരേഖക്കും (23 1/2 ഡിഗ്രി വടക്ക് ) ദക്ഷിണായന രേഖക്കും (23 1/2 ഡിഗ്രി തെക്ക് ) ഇടയിൽ മാറിക്കൊണ്ടിരിക്കുന്നതായി അനുഭവപ്പെടുന്നു. ഇതിനെയാണ് സൂര്യന്റെ അയനം എന്ന് വിളിക്കുന്നത്.
ഉത്തരായനം
> ദക്ഷിണായന രേഖയിൽ നിന്നും ഉത്തരായനരേഖയിലേക്കുള്ള സൂര്യന്റെ അയനത്തെയാണ് ഉത്തരായനം എന്ന് വിളിക്കുന്നത്.
> ഡിസംബർ 22 മുതൽ ജൂൺ 21 വരെയുള്ള ആറുമാസമാണ് ഉത്തരായനം
> ഉത്തരായനകാലത്ത് ഉത്തരാർദ്ധ ഗോളത്തിൽ പകലിന്റെ ദൈർഘ്യം ക്രമേണ കൂടി വരുന്നു.
ദക്ഷിണായനം
> ഉത്തരായന രേഖയിൽ നിന്നും ദക്ഷിണായനരേഖയിലേക്കുള്ള സൂര്യന്റെ അയനത്തെയാണ് ദക്ഷിണായനം എന്ന് വിളിക്കുന്നത്.
> ജൂൺ 21 മുതൽ ഡിസംബർ 22 വരെയുള്ള ആറുമാസകാലമാണ് ദക്ഷിണായനം.
> ദക്ഷിണായനകാലത്ത് ഉത്തരാർദ്ധ ഗോളത്തിൽ പകലിന്റെ ദൈർഘ്യം ക്രമേണ കുറഞ്ഞു വരുന്നു.
വിഷുവങ്ങൾ/ സമരാത്രങ്ങൾ
> മാർച്ച് 21, സെപ്റ്റംബർ 23 എന്നീ ദിവസങ്ങളിൽ ഭൂമധ്യരേഖയ്ക്ക് നേർ മുകളിലായിരിക്കും സൂര്യന്റെ ആപേക്ഷിക സ്ഥാനം.
> അതിനാൽ ഉത്തരാർഥഗോളത്തിലും ദക്ഷിണാർദ്ധഗോളത്തിലും തുല്യ അളവിൽ സൂര്യപ്രകാശം ലഭിക്കും.
> അതിനാൽ രണ്ട് അർദ്ധഗോളങ്ങളിലും ഈ ദിവസങ്ങളിൽ പകലിന്റെയും രാത്രിയുടെയും ദൈർഘ്യം തുല്യമായിരിക്കും.
> ഈ ദിവസങ്ങളെ വിഷുവങ്ങൾ എന്ന് വിളിക്കുന്നു.
ഗ്രീഷ്മ അയനാനാന്തദിനം
> മാർച്ച് 21 മുതൽ സൂര്യൻ മധ്യരേഖയിൽ നിന്നും വടക്കോട്ട് അയനം ചെയ്തു ജൂൺ 21ന് ഉത്തരായന രേഖക്ക് (23 1/2 ഡിഗ്രി വടക്ക് ) നേർമുകളിൽ എത്തുന്നു.
> ഉത്തരാർദ്ധ ഗോളത്തിൽ ദൈർഘ്യം കൂടിയ പകലും, ദൈർഘ്യം കുറഞ്ഞ രാത്രിയും ഈ ദിവസം അനുഭവപ്പെടുന്നു.
> ഈ ദിവസത്തെ ഗ്രീഷ്മ അയനാനാന്തദിനം എന്നാണ് വിളിക്കുന്നത്.
ശൈത്യ അയനാനാന്തദിനം
> സെപ്റ്റംബർ 23 മുതൽ സൂര്യൻ മധ്യരേഖയിൽ നിന്നും തെക്കോട്ട് അയനം ചെയ്തു ഡിസംബർ 22ന് ദക്ഷിണായന രേഖക്ക് (23 1/2 ഡിഗ്രി തെക്ക് ) നേർമുകളിൽ എത്തുന്നു.
> ഉത്തരാർദ്ധ ഗോളത്തിൽ ദൈർഘ്യം കുറഞ്ഞ പകലും, ദൈർഘ്യം കൂടിയ രാത്രിയും ഈ ദിവസം അനുഭവപ്പെടുന്നു.
> ഈ ദിവസത്തെ ശൈത്യ അയനാനാന്തദിനം എന്നാണ് വിളിക്കുന്നത്.
ഹേമന്തകാലം
> വേനൽക്കാലത്തിൽ നിന്ന് ശൈത്യകാലത്തേക്കുള്ള പരിവർത്തന കാലമാണ് ഹേമന്തം .
> സെപ്റ്റംബർ 23 മുതൽ മധ്യരേഖയിൽ നിന്നും തെക്കോട്ടേക്ക് അയനം തുടങ്ങുന്ന സൂര്യൻ ഡിസംബർ 22 ന് ദക്ഷിണ രേഖയിൽ ലംബമായി പ്രകാശിക്കുന്നു. ഈ കാലയളവിൽ ഉത്തരാർദ്ധ ഗോളത്തിൽ ഹേമന്തകാലം അനുഭവപ്പെടുന്നു.
> ഈ കാലയളവിൽ അന്തരീക്ഷ താപനില ഗണ്യമായി കുറയുന്നു.
> ദൈർഘ്യം കുറഞ്ഞുവരുന്ന പകൽ ദൈർഘ്യം കൂടിവരുന്ന രാത്രി എന്നിവയാണ് ഈ കാലത്തിന്റെ സവിശേഷത .
> കൂടാതെ ഈ കാലത്ത് മരങ്ങൾ പൊതുവെ ഇലകൾ പൊഴിക്കുന്നു.
വസന്തകാലം
> ശൈത്യകാലത്തിനും വേനൽക്കാലത്തിനും ഇടയ്ക്കുള്ള പരിവർത്തന കാലമാണ് വസന്തം.
> മാർച്ച് 21 ന് മധ്യരേഖയിൽ നിന്നും അയനം തുടങ്ങുന്ന സൂര്യൻ ജൂൺ 21 ന് ഉത്തരായന രേഖയിൽ ലംബമായി പ്രകാശിക്കുന്നു. ഈ കാലയളവാണ് ഉത്തരാർദ്ധ ഗോളത്തിലെ വസന്തകാലം.
> ചെടികൾ തളിർക്കുന്നതും,മാമ്പഴം പൂക്കുന്നതും, പ്ലാവുകളിൽ ചക്ക കായ്ക്കുന്നതും വസന്തത്തിന്റെ പ്രത്യേകതകളാണ് .
> ഈ കാലയളവിൽ പകലിന്റെ ദൈർഘ്യം ക്രമേണ കൂടിവരുന്നു
പ്രാദേശിക സമയവും സ്റ്റാൻഡാർഡ് സമയവും
ഒരു പ്രദേശത്തെ സൂര്യന്റെ ഉച്ചസ്ഥാനം, സൂര്യപ്രകാശം സൃഷ്ടിക്കുന്ന നിഴൽ എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു ആദ്യ കാലങ്ങളിൽ സമയം കണക്കാക്കിയിരുന്നത്. സൂര്യൻ ലംബമായി തലയ്ക്ക് മുകളിലായിരിക്കുമ്പോൾ, അത് ഉച്ചയ്ക്ക് 12 മണിയായി കണക്കാകുന്നു. അങ്ങനെ സൂര്യന്റെ സ്ഥാനത്തെ അടിസ്ഥാനമാക്കി ഓരോ സ്ഥലത്തും കണക്കാക്കുന്ന സമയത്തെ പ്രാദേശിക സമയം എന്ന് വിളിക്കുന്നു.
ഓരോ രേഖാംശത്തിലും പ്രാദേശിക സമയം വ്യത്യസ്തമായിരിക്കും. അതിനാൽ തന്നെ ഓരോ രാജ്യത്തും വിവിധ രേഖാംശങ്ങളിലെ പ്രാദേശിക സമയത്തിന്റെ അടിസ്ഥാനത്തിൽ സമയം കണക്കാക്കാൻ തുടങ്ങിയാൽ, ഒരു രാജ്യത്തിനകത്ത് തന്നെ ഒന്നിലേറെ സമയങ്ങൾ ഉണ്ടാവുകയും അത് വളരെയധികം ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു . രാജ്യവ്യാപകമായി നടത്തുന്ന പരീക്ഷകൾ ട്രെയിൻ സമയം റേഡിയോ പ്രക്ഷേപണങ്ങൾ എന്നിവയെ ഇത് പ്രതികൂലമായി ബാധിക്കുന്നു.
ഇത് പരിഹരിക്കാൻ, ഒരു രാജ്യത്തിന്റെ മധ്യത്തിലൂടെ കടന്നുപോകുന്ന രേഖാംശത്തിലെ പ്രാദേശിക സമയം മുഴുവൻ രാജ്യത്തിനും പൊതുവായ സമയമായി തിരഞ്ഞെടുക്കുന്നു. ലോകത്തിലെ ഓരോ രാജ്യവും അതിന്റെ മധ്യത്തിലൂടെ കടന്നുപോകുന്ന രേഖാംശത്തെ സ്റ്റാൻഡേർഡ് മെറിഡിയൻ ( മാനക രേഖാംശം) ആയി കണക്കാക്കുന്നു. വലിയ രേഖാംശ വ്യാപ്തിയുള്ള രാജ്യങ്ങൾ ഒന്നിലധികം രേഖാംശങ്ങളെ മാനകരേംശങ്ങളായി പരിഗണിച്ച് ഒന്നിലധികം മാനക സമയങ്ങൾ നിർണയിച്ചിട്ടുണ്ട്. മാനക രേഖാംശത്തിലെ പ്രാദേശിക സമയമാണ് ആ രാജ്യത്തെ മാനക സമയം അഥവാ സ്റ്റാൻഡേർഡ് സമയം .
പൂജ്യം ഡിഗ്രി പ്രൈം മെറിഡിയനിലെ അഥവാ ഗ്രീനിച്ച് രേഖയിലെ പ്രാദേശിക സമയത്തെ ഗ്രീനിച്ച് സമയം (GMT) എന്നാണ് അറിയപ്പെടുന്നത്.
82.5 ഡിഗ്രി കിഴക്ക് രേഖാംശത്തിലെ പ്രാദേശിക സമയം ഇന്ത്യയുടെ സ്റ്റാൻഡേർഡ് സമയമായി കണക്കാക്കപ്പെടുന്നു. ഇത് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST) എന്നാണ് അറിയപ്പെടുന്നത്.
ഗ്രീനിച്ച് സമയവും [GMT], സമയ മേഖലകളും
> പൂജ്യം ഡിഗ്രി രേഖാംശം ഗ്രീനിച്ച് മെറിഡിയൻ എന്നറിയപ്പെടുന്നു.
> ഇഗ്ലണ്ടിലെ റോയൽ ബ്രിട്ടീഷ് വാന നിരീക്ഷണശാല സ്ഥിതി ചെയ്യുന്ന ഗ്രീനിച്ചിലൂടെ കടന്നു പോകുന്നതിനാലാണ് ഈ രേഖയ്ക്ക് ഗ്രീനിച്ച് പേര് ലഭിച്ചത്.
> ഗ്രീൻവിച്ച് രേഖയെ അടിസ്ഥാനമാക്കിയാണ് ലോകമെമ്പാടും സമയം കണക്കാക്കുന്നത്. അതിനാൽ ഈ രേഖയെ പ്രൈം മെറിഡിയൻ എന്നും വിളിക്കുന്നു.
> പ്രൈം മെറിഡിയനിലെ അഥവാ ഗ്രീനിച്ച് രേഖയിലെ പ്രാദേശിക സമയം ഗ്രീനിച്ച് സമയം (GMT) എന്ന് വിളിക്കുന്നു .
>ഗ്രീനിച്ച് രേഖയെ അടിസ്ഥാനമാക്കി, ലോകത്തെ ഒരു മണിക്കൂർ വീതം സമയ വ്യത്യാസമുള്ള 24 മേഖലകളായി തിരിച്ചിരിക്കുന്നു. ഇവ സമയ മേഖലകൾ എന്നാണ് അറിയപ്പെടുന്നത്.
അന്താരാഷ്ട്ര ദിനാങ്ക രേഖ
>180 ഡിഗ്രി രേഖാംശം അന്താരാഷ്ട്ര ദിനാങ്ക രേഖ എന്നറിയപ്പെടുന്നു.
> ഗ്രീനിച്ചിന്റെ കിഴക്കും പടിഞ്ഞാറും 180° രേഖാംശത്തിൽ 24 മണിക്കൂർ വ്യത്യാസമുണ്ട്.
> 180° രേഖാംശം ഒരു രാജ്യത്തിലൂടെ കടന്നുപോകുകയാണെങ്കിൽ, ഈ രേഖയുടെ കിഴക്കും പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിൽ രണ്ട് വ്യത്യസ്ത ദിവസങ്ങളായിരിക്കും .
> ഇത് ഒഴിവാക്കാൻ, ഈ രേഖയിൽ ആവശ്യമായ ചില ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്. അതിന്റെ ഫലമായി അത് ജനവാസ ഭൂപ്രദേശങ്ങളിലൂടെ കടന്നുപോകുന്നില്ല.
> ജനവാസ കേന്ദ്രങ്ങളെ പൂർണ്ണമായും ഒഴിവാക്കി, പസഫിക് സമുദ്രത്തിലെ ബെറിംഗ് കടലിടുക്കിലൂടെ കടന്നുപോകുന്ന വിധത്തിലാണ് ഈ ഈ രേഖ ക്രമീകരിച്ചിരിക്കുന്നത്.
> ഈ രേഖ മുറിച്ചുകടന്ന് പടിഞ്ഞാറോട്ട് സഞ്ചരിക്കുന്ന സഞ്ചാരികൾ കലണ്ടറിൽ ഒരു ദിവസം കൂട്ടിയും, കിഴക്കോട്ട് സഞ്ചരിക്കുന്നവർ ഒരു ദിവസം കുറച്ചും സമയം കണക്കാക്കുന്നു.
No comments:
Post a Comment