Monday, April 3, 2023

SSLC History Revolutions that Influenced the World

 American War Of Independence

In order to attain economic stability, many English people migrated to North America in the 16th century and they established 13 colonies there.

The British treated these American colonies as centers for collecting raw materials for their industry and as market for selling their products. The policy implemented by the British merchants with the help of their motherland in the American colonies is known as Mercantilism.

Mercantilist Laws implemented by British in American Colonies are given below :

> The goods to and from the colonies must be carried only in British ships or ships built in the British colonies

> Products of the colonies like sugar, wool, cotton, tobacco, etc. could only be exported to England.

> British stamp must be affixed on all the legal documents, newspapers, pamphlets, license, etc

> Colonies must provide food and quarters for the British troops which were maintained in the colonies

> Import tax must be paid for the import of tea, glass, paper, etc

The delegates of the colonies met at Philadelphia in 1774 to protest against the policies and rules imposed by England. It is known as the First Continental Congress. People of colonies submitted a petition to the king of England. They demanded to regulate the rules enforced on industry and commerce and not to impose tax without the consent of the people. But the king sent a military force to suppress the people.

The Second Continental Congress held at Philadelphia in 1775 elected George Washington as the commander-inchief of the Continental Army and decided to wage a war against England.

The American Continental Congress issued the famous Declaration of Independence in 1776. It was prepared by Thomas Jefferson, and Benjamin Franklin.

The war ended in 1781. According to the Treaty of Paris in 1783, England agreed the freedom of thirteen colonies. The Constitution Convention held at Philadelphia under the leadership of James Madison, framed the American Constitution.As per the new constitution,George Washington became the first president of the United States of America.

The American War of Independence influenced the later history of the world

> Gave direction and motivation to the later freedom struggles and revolutions all over the world.

> Put forward the concept of republican form of government.

> Prepared the first written constitution.

> Contributed to the concept of federal system that ensured freedom and authority of states in the union.


അമേരിക്കൻ സ്വാതന്ത്ര്യ സമരം 

 സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിനായി, പതിനാറാം നൂറ്റാണ്ടിൽ നിരവധി ഇംഗ്ലീഷുകാർ വടക്കേ അമേരിക്കയിലേക്ക് കുടിയേറുകയും അവർ അവിടെ 13 കോളനികൾ സ്ഥാപിക്കുകയും ചെയ്തു.

 ബ്രിട്ടീഷ് ഗവണ്മെന്റ് ഈ കോളനികളെ അവരുടെ വ്യവസായത്തിനായുള്ള അസംസ്കൃത വസ്തുക്കൾ ശേഖരിക്കുന്നതിനുള്ള കേന്ദ്രമായും അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള വിപണിയായും കണക്കാക്കി.  ബ്രിട്ടീഷ് വ്യാപാരികൾ തങ്ങളുടെ മാതൃരാജ്യമായ ഇംഗ്ലണ്ടിന്റെ സഹായത്തോടെ അമേരിക്കൻ കോളനികളിൽ നടപ്പിലാക്കിയ നയമാണ് മെർക്കന്റിലിസം എന്നറിയപ്പെടുന്നത്.

അമേരിക്കൻ കോളനികളിൽ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ മെർക്കന്റിലിസ്റ്റ് നിയമങ്ങൾ ചുവടെ നൽകിയിരിക്കുന്നു:

 > കോളനികളിലേക്കും തിരിച്ചുമുള്ള ചരക്കുകൾ ബ്രിട്ടീഷ് കപ്പലുകളിലോ  കോളനികളിൽ നിർമ്മിച്ച കപ്പലുകളിലോ മാത്രമേ കൊണ്ടുപോകാവൂ.

 > കോളനികളിലെ പഞ്ചസാര, കമ്പിളി, പരുത്തി, പുകയില തുടങ്ങിയ ഉൽപ്പന്നങ്ങൾ ഇംഗ്ലണ്ടിലേക്ക് മാത്രമേ കയറ്റുമതി ചെയ്യാൻ പാടുള്ളൂ .

 > കോളനികളിലെ നിയമപരമായ പ്രമാണങ്ങൾ, പത്രങ്ങൾ, ലഘുലേഖകൾ, ലൈസൻസ് തുടങ്ങിയവയിലെല്ലാം ഇംഗ്ലണ്ടിന്റെ മുദ്രപതിക്കണം.

 > കോളനികളിൽ നിലനിർത്തിയിരുന്ന ബ്രിട്ടീഷ് സൈനികർക്ക് കോളനികൾ ഭക്ഷണവും താമസവും  നൽകണം

 > തേയില , ഗ്ലാസ്, പേപ്പർ മുതലായവ കോളനികളിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് ഇറക്കുമതി നികുതി നൽകണം.

ഇംഗ്ലണ്ടിന്റെ നയങ്ങൾക്കും നിയമങ്ങൾക്കും എതിരെ 1774-ൽ കോളനികളുടെ പ്രതിനിധികൾ ഫിലാഡൽഫിയയിൽ യോഗം ചേർന്നു. ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ് എന്നാണ് ഇത് അറിയപ്പെടുന്നത്.  കോളനിയിലെ ജനങ്ങൾ ഇംഗ്ലണ്ടിലെ രാജാവിന് ഒരു നിവേദനം സമർപ്പിച്ചു.  വ്യവസായ-വാണിജ്യ മേഖലകളിൽ നടപ്പാക്കിയ നിയമങ്ങൾ നിയന്ത്രിക്കണമെന്നും ജനങ്ങളുടെ സമ്മതമില്ലാതെ നികുതി ചുമത്തരുതെന്നും അവർ ആവശ്യപ്പെട്ടു.  എന്നാൽ ജനങ്ങളെ അടിച്ചമർത്താൻ രാജാവ് ഒരു സൈന്യത്തെ അയച്ചു.

 1775-ൽ ഫിലാഡൽഫിയയിൽ നടന്ന രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ്, കോണ്ടിനെന്റൽ സൈന്യത്തിന്റെ കമാൻഡർ-ഇൻ - ചീഫായി ജോർജ്ജ് വാഷിംഗ്ടണിനെ തിരഞ്ഞെടുക്കുകയും ഇംഗ്ലണ്ടിനെതിരെ യുദ്ധം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു.

അമേരിക്കൻ കോണ്ടിനെന്റൽ കോൺഗ്രസ് 1776-ൽ പ്രസിദ്ധമായ സ്വാതന്ത്ര്യ പ്രഖ്യാപനം പുറത്തിറക്കി. തോമസ് ജെഫേഴ്സണും ബെഞ്ചമിൻ ഫ്രാങ്ക്‌ളിനും ചേർന്നാണ് ഇത് തയ്യാറാക്കിയത്.

 1781-ൽ യുദ്ധം അവസാനിച്ചു. 1783-ലെ പാരീസ് ഉടമ്പടി പ്രകാരം ഇംഗ്ലണ്ട് പതിമൂന്ന് കോളനികളുടെ സ്വാതന്ത്ര്യം അംഗീകരിച്ചു.  ജെയിംസ് മാഡിസന്റെ നേതൃത്വത്തിൽ ഫിലാഡൽഫിയയിൽ നടന്ന ഭരണഘടനാ കൺവെൻഷനാണ് അമേരിക്കൻ ഭരണഘടനയ്ക്ക് രൂപം നൽകിയത്. പുതിയ ഭരണഘടന പ്രകാരം, ജോർജ്ജ് വാഷിംഗ്ടൺ അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ പ്രസിഡന്റായി.

അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിന്റെ ഫലങ്ങൾ.

 > പിൽക്കാലത്ത് ലോകമെമ്പാടുമുണ്ടായ സ്വാതന്ത്ര്യ സമരങ്ങൾക്കും വിപ്ലവങ്ങൾക്കും ദിശാബോധവും പ്രചോദനവും നൽകി.

 > റിപ്പബ്ലിക്കൻ ഭരണം എന്ന ആശയം മുന്നോട്ട് വെച്ചു .

 > ആദ്യത്തെ എഴുതപ്പെട്ട ഭരണഘടന തയ്യാറാക്കി .

 > സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യവും അധികാരവും ഉറപ്പാക്കുന്ന ഫെഡറൽ സംവിധാനം എന്ന ആശയം സംഭാവന ചെയ്തു .


French Revolution

>   The frequent wars, frequent droughts, crop failure and the luxurious life of the Bourbon kings led France to the economic bankruptcy.

> French Society was divided into three estates. 

> First estate includes the clergy and the second estate belongs to the nobility. All the middle class and the common people were in the third estate. They were also called ' the commons'.

> All the social and economic privileges in the country were enjoyed by the first and the second estates. All the taxes were imposed upon the third estate.

>The ideas of French thinkers like Voltaire, Rousseau and Montesquieu inspired the French people and motivated them to fight for their rights.

>Voltaire ridiculed the exploitation of clergy and promoted rational thinking, Ideas of equality and humanism .

> Rousseau spelled out the importance of freedom with the statement, " Man is born free, but everywhere he is in chains". He also declared that people are the sovereign.

> Montesquieu encouraged democracy and the republic . He suggested the division of powers of the government into legislature executive and judiciary . 

> The financial and military assistance given to American colonies inthe American war of independence made the crisis more acute.

> In order to levy new taxes, Louis XVI, the then king of France Summoned the States General, the Parliament of France. Like the French society, the States General,  was also divided into three estates.

> While the first two estates argued for Estate - wise single voting system, the commons demanded for individual voting.

> As the king, the clergy and the nobility didn't approve their demand, the members of the third estate declared themselves as the National Assembly of France and gathered in a Tennis Court. They made an oath not to leave until they had framed a constitution for France. This event is known as Tennis court Oath.

In 1789,the revolutionaries stormed with the slogan liberty, equality, and fraternity, demolished the Bastile Prison, the symbol of Bourbon monarchy. This event is considered as the beginning  of French Revolution .

> In 1792, the national convention formed  a new constitution and proclaimed France as a Republic .

 French Revolution had many far reaching consequences.

> It Stimulated all the later revolutions in the world.

> Ended feudalism in Europe

> Proclaimed that nation is not nearly a region but the people .

> contributed the concept of people's sovereignty .

> led to the emergence of nationalism .

> Helped the growth of middle class.

> Spread the ideas of equality liberty and fraternity .


ഫ്രഞ്ച് വിപ്ലവം

 >   നിരന്തരമായ യുദ്ധങ്ങളും വരൾച്ചയും വിളനാശവും ബൂർബൺ രാജാക്കന്മാരുടെ ആഡംബര ജീവിതവും ഫ്രാൻസിനെ സാമ്പത്തിക പാപ്പരത്തത്തിലേക്ക് നയിച്ചു.

 > ഫ്രഞ്ച് സമൂഹം മൂന്ന് എസ്റ്റേറ്റുകളായി വിഭജിക്കപ്പെട്ടിരുന്നു .

 > ഒന്നാം എസ്റ്റേറ്റിൽ പുരോഹിതന്മാരും രണ്ടാമത്തെ എസ്റ്റേറ്റിൽ പ്രഭുക്കന്മാരുമായിരുന്നു.  മധ്യവർഗവും സാധാരണക്കാരും അടങ്ങുന്നതായിരുന്നു മൂന്നാമത്തെ എസ്റ്റേറ്റ് . അവരെ 'കോമൺസ് ' എന്നും അറിയപ്പെട്ടിരുന്നു .

> രാജ്യത്തെ സാമൂഹികവും സാമ്പത്തികവുമായ എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും ഒന്നും രണ്ടും എസ്റ്റേറ്റ്കാർ മാത്രം  കയ്യടക്കിയിരുന്നു  . രാജ്യത്തെ എല്ലാ നികുതികളും മൂന്നാം എസ്റ്റേറ്റിന്മേൽ ചുമത്തപ്പെട്ടു.

> വോൾട്ടയർ ,റൂസ്സോ, മോണ്ടസ്ക്യൂ തുടങ്ങിയ ഫ്രഞ്ച് ചിന്തകന്മാരുടെ ആശയങ്ങൾ ഫ്രഞ്ച് ജനതയിൽ ആവേശമുണർത്തുകയും  അവകാശങ്ങൾക്കുവേണ്ടി പൊരുതാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു.

> പുരോഹിതരുടെ ചൂഷണത്തെ പരിഹസിച്ച വോൾട്ടയർ യുക്തിചിന്ത, സമത്വം, മനുഷ്യ സ്നേഹം തുടങ്ങിയവ പ്രോത്സാഹിപ്പിച്ചു.

 > "മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു, എന്നാൽ എല്ലായിടത്തും അവൻ ചങ്ങലയിലാണ്" എന്ന പ്രസ്താവനയിലൂടെ റൂസോ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വിശദീകരിച്ചു.  ജനങ്ങളാണ് പരമാധികാരിയെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

 > മോണ്ടെസ്ക്യൂ ജനാധിപത്യത്തെയും റിപ്പബ്ലിക്കിനെയും പ്രോത്സാഹിപ്പിച്ചു.  ഗവൺമെന്റിന്റെ അധികാരങ്ങൾ നിയമനിർമ്മാണം,കാര്യനിർവഹണം, നീതിന്യായം എന്നിങ്ങനെ വിഭജിക്കാനും അദ്ദേഹം നിർദ്ദേശിച്ചു.

 > അമേരിക്കൻ സ്വാതന്ത്ര്യസമരത്തിൽ അമേരിക്കൻ കോളനികൾക്ക് നൽകിയ സാമ്പത്തികവും സൈനികവുമായ സഹായം ഫ്രാൻസിലെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി.

 > പുതിയ നികുതികൾ ഈടാക്കുന്നതിനായി, ഫ്രാൻസിലെ അന്നത്തെ രാജാവായിരുന്ന ലൂയി പതിനാറാമൻ, ഫ്രഞ്ച് പാർലമെന്റായ സ്റ്റേറ്റ് ജനറൽ വിളിച്ചു കൂട്ടി.  ഫ്രഞ്ച് സമൂഹത്തെപ്പോലെ, സ്റ്റേറ്റ് ജനറലും  മൂന്ന് എസ്റ്റേറ്റുകളായി വിഭജിക്കപ്പെട്ടിരുന്നു .

 > ആദ്യത്തെ രണ്ട് എസ്റ്റേറ്റുകൾ എസ്റ്റേറ്റ് തിരിച്ചുള്ള ഒറ്റവോട്ടിംഗ് സമ്പ്രദായത്തിന് വേണ്ടി വാദിച്ചപ്പോൾ, കോമൺസ്  വ്യക്തിഗത വോട്ടിംഗ് ആവശ്യപ്പെട്ടു.

 > രാജാവും പുരോഹിതന്മാരും പ്രഭുക്കന്മാരും അവരുടെ ആവശ്യം അംഗീകരിക്കാത്തതിനാൽ, മൂന്നാം  എസ്റ്റേറ്റിലെ അംഗങ്ങൾ ഫ്രാൻസിന്റെ ദേശീയ അസംബ്ലിയായി സ്വയം പ്രഖ്യാപിക്കുകയും ഒരു ടെന്നീസ് കോർട്ടിൽ ഒത്തുകൂടുകയും ചെയ്തു .  ഫ്രാൻസിന്  ഒരു ഭരണഘടന ഉണ്ടാക്കുന്നത് വരെ പിരിഞ്ഞുപോകില്ലെന്ന് അവർ പ്രതിജ്ഞ  ചെയ്തു.  ടെന്നീസ് കോർട്ട് പ്രതിജ്ഞ  എന്നാണ് ഈ സംഭവം  അറിയപ്പെടുന്നത്.

 1789-ൽ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങളുമായി  ഇരച്ചു കയറിയ വിപ്ലവകാരികൾ  , ബൂർബൺ രാജവാഴ്ചയുടെ പ്രതീകമായ ബാസ്റ്റീൽ ജയിൽ തകർത്തു.  ഈ സംഭവം ഫ്രഞ്ച് വിപ്ലവത്തിന്റെ തുടക്കമായി കണക്കാക്കപ്പെടുന്നു.

 > 1792-ൽ ദേശീയ അസംബ്ലി  ഒരു പുതിയ ഭരണഘടന രൂപീകരിക്കുകയും ഫ്രാൻസിനെ ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും ചെയ്തു.

 ഫ്രഞ്ച് വിപ്ലവത്തിന് ദൂരവ്യാപകമായ അനന്തരഫലങ്ങൾ ഉണ്ടായിരുന്നു.

 > പിൽക്കാലത്ത് ലോകത്തുണ്ടായ എല്ലാ വിപ്ലവങ്ങൾക്കും ആവേശം പകർന്നു.

 > യൂറോപ്പിലെ ഫ്യൂഡൽ വ്യവസ്ഥയ്ക്ക് അന്ത്യം കുറിച്ചു.

 > രാഷ്ട്രം എന്നാൽ  പ്രദേശമല്ലെന്നും രാജ്യത്തെ ജനങ്ങളാണെന്നും പ്രഖ്യാപിച്ചു.

> ജനകീയ പരമാധികാരം എന്ന ആശയം മാനവരാശിക്ക് നൽകി .

 > ദേശീയതയുടെ ആവിർഭാവത്തിന് വഴിയൊരുക്കി.

 > മധ്യവർഗത്തിന്റെ വളർച്ചയെ സഹായിച്ചു.

 > സ്വാതന്ത്ര്യം,സമത്വം,സാഹോദര്യം എന്നീ ആശയങ്ങൾ പ്രചരിപ്പിച്ചു.


Russian Revolution

 Political and Economical Reasons:

> Farmers and factory workers in Russia led a tragic life under the autocracy of the Tzartist emperors, who ruled Russia.

> The low agricultural production affected the farmer's income. Moreover, the landless farmers had to pay huge tax.

> Though Russia was rich in natural resources, their industrial production was meagre. It was the foreigners who controlled majority of the industries that existed there.

Influence of Writers and Thinkers:

 Writers like Maxim Gorky, Leo Tolstoy, Ivan Turgenev, and Anton Chekov depicted the plight of the workers and farmers in their works.

> The Marxist ideologies formulated by Karl Marx and Frederick Engels stirred the workers. They called for establishing the supremacy of the workers instead of that by the capitalists.

Formation of Social Democratic Workers Party:

> Trade unions were formed to find remedies for the plight of the workers.

> Based on the Marxist ideologies, the Social Democratic Workers Party was formed by Lenin. 

> Later, this party was split into the Mensheviks (minority) and the Bolsheviks (majority).

> The main leaders of the Bolsheviks were Lenin and Trotsky. Alexander Kerensky led the Mensheviks.

Russia-Japan war:

> The crisis reached its worst when Russia was defeated in the Russia-Japan war in 1905.

> The workers organized a huge march at Petrograd on 9 January 1905 demanding political rights and economic reforms.

> The march was fired at by the soldiers and hundreds of demonstrators were massacred.

> This event is known as the Bloody Sunday.

> Workers' organizations called "the Soviets" were formed all over Russia to conduct strikes .

> When the strikes gained massive strength, the emperor was forced to form a legislative assembly called Duma.

February Revolution:

>  Ignoring the protest from Duma, Nicholas II, the then Tsar decided to participate in the First World War that started in 1914.

> A lot of Russian soldiers were killed in this war.

>  Food shortage became severe by 1917.

> Thousands of women marched along the streets of Petrograd on 8 March 1917  clamouring for bread.

> The workers organized protest march in Petrograd.

> Though the soldiers clashed with the demonstrators in the beginning, later they joined the workers. It was the tragic experience during the First World War that induced them to do so.

> The workers captured Petrograd and Nicholas II was thrown out of power.

>  A provisional government was formed under Alexander Kerensky, the Menshevik leader.

> Since the Russian calendar was a few days behind the international calendar, this revolution that took place in March came to be known as the February Revolution.

October Revolution:

> A group of soviets did not approve of the provisional government.

>  Vladimir Lenin, who had been in Switzerland, came to Russia and strongly opposed the provisional government.

>  He argued that the entire power should be transferred to the Soviets if they were to realize the aims of the revolution.

> The Bolsheviks and the Soviets supported him.

> Bolsheviks put forward several demands like:

a) Withdraw Russia from the First World War

b) Seize the lands owned by the lords and distribute them among the farmers

c) Make factories public property.

> In October 1917, the Bolsheviks organized an armed rebellion against the provisional government.

> Kerensky fled from the country and Russia came under the control of the Bolsheviks.

> This event, through which the Bolsheviks attained power, is known as the October Revolution (as per Russian Calendar).

>  Subsequently, a convention of the Soviets was held and a cabinet was formed with Lenin as its head.

Results of Russian Revolution:

> Russia withdrew from the first World War

> Seized out the land and distributed among the peasants.

> Gave importance to public sector

> Introduced centralized planning

> Achieved develops in the field of Science, Technology and Economy.

> New constitution came to force in 1924.

> Union of Soviet Socialist Republic was formed by consolidating different Soviet Republics.

> Spread the Socialist ideas all over the world.

  റഷ്യൻ വിപ്ലവം

രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങൾ:

> റഷ്യ ഭരിച്ചിരുന്ന സാർ ചക്രവർത്തിമാരുടെ സ്വേച്ഛാധിപത്യത്തിന് കീഴിൽ റഷ്യയിലെ കർഷകരും, ഫാക്ടറി തൊഴിലാളികളും ദാരുണമായ ജീവിതമാണ് നയിച്ചത് .

 > കാർഷികോൽപ്പാദനം കുറഞ്ഞത് കർഷകന്റെ വരുമാനത്തെ ബാധിച്ചു.  മാത്രമല്ല, ഭൂരഹിതരായ കർഷകർക്ക് വലിയ നികുതിയും നൽകേണ്ടി വന്നു.

 > പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായിരുന്നെങ്കിലും റഷ്യയുടെ വ്യാവസായിക ഉത്പാദനം തുച്ഛമായിരുന്നു.  അവിടുത്തെ വ്യവസായങ്ങളിൽ ഭൂരിഭാഗവും നിയന്ത്രിച്ചത് വിദേശികളായിരുന്നു.

എഴുത്തുകാരുടെയും ചിന്തകരുടെയും സ്വാധീനം:

> മാക്സിം ഗോർക്കി, ലിയോ ടോൾസ്റ്റോയ്, ഇവാൻ തുർഗനേവ്, ആന്റൺ ചെക്കോവ് തുടങ്ങിയ എഴുത്തുകാർ അവരുടെ കൃതികളിൽ തൊഴിലാളികളുടെയും കർഷകരുടെയും ദുരിതങ്ങൾ ചിത്രീകരിച്ചു.

 > കാൾ മാർക്സും ഫ്രെഡറിക് ഏംഗൽസും രൂപപ്പെടുത്തിയ മാർക്സിസ്റ്റ് ആശയങ്ങൾ  തൊഴിലാളികളെ ആവേശം കൊള്ളിച്ചു .  മുതലാളിമാർക്ക് പകരം തൊഴിലാളികളുടെ ആധിപത്യം സ്ഥാപിക്കാൻ അവർ ആഹ്വാനം ചെയ്തു.

സോഷ്യൽ ഡെമോക്രാറ്റിക് വർക്കേഴ്സ് പാർട്ടിയുടെ രൂപീകരണം:

> തൊഴിലാളികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ ട്രേഡ് യൂണിയനുകൾ രൂപീകരിക്കപ്പെട്ടു .

 > മാർക്സിസ്റ്റ് ആശയങ്ങളെ അടിസ്ഥാനമാക്കി  ലെനിൻ സോഷ്യൽ ഡെമോക്രാറ്റിക് വർക്കേഴ്സ് പാർട്ടി രൂപീകരിച്ചു.

 > പിന്നീട്, ഈ പാർട്ടി മെൻഷെവിക്കുകൾ (ന്യൂനപക്ഷം), ബോൾഷെവിക്കുകൾ (ഭൂരിപക്ഷം) എന്നിങ്ങനെ രണ്ടായി പിളർന്നു.

 > ബോൾഷെവിക്കുകളുടെ പ്രധാന നേതാക്കൾ ലെനിനും ട്രോട്സ്കിയുമായിരുന്നു.  അലക്സാണ്ടർ കെറൻസ്കി മെൻഷെവിക്കുകളെ നയിച്ചു.

റഷ്യ-ജപ്പാൻ യുദ്ധം:

> 1905-ൽ റഷ്യ-ജപ്പാൻ യുദ്ധത്തിൽ റഷ്യ പരാജയപ്പെട്ടപ്പോൾ സാമ്പത്തിക  പ്രതിസന്ധി കൂടുതൽ  രൂക്ഷമായി .

 > രാഷ്ട്രീയ അവകാശങ്ങളും സാമ്പത്തിക പരിഷ്കാരങ്ങളും ആവശ്യപ്പെട്ട് തൊഴിലാളികൾ 1905 ജനുവരി 9 ന് പെട്രോഗ്രാഡിൽ ഒരു വലിയ മാർച്ച് സംഘടിപ്പിച്ചു.

 > ഈ മാർച്ചിന് നേരെ സൈനികർ വെടിയുതിർക്കുകയും നൂറുകണക്കിന് പ്രകടനക്കാരെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു.

 > ഈ സംഭവം രക്തരൂക്ഷിതമായ ഞായറാഴ്ച എന്നറിയപ്പെടുന്നു.

 > പണിമുടക്കുകൾ നടത്താൻ റഷ്യയിലുടനീളം "സോവിയറ്റുകൾ" എന്ന തൊഴിലാളി സംഘടനകൾ രൂപീകരിച്ചു.

 > സമരങ്ങൾ വൻതോതിൽ ശക്തി പ്രാപിച്ചപ്പോൾ, ദ്യൂമ എന്ന പേരിൽ ഒരു നിയമസഭ രൂപീകരിക്കാൻ ചക്രവർത്തി നിർബന്ധിതനായി.

ഫെബ്രുവരി വിപ്ലവം:

> ദ്യൂമയുടെ പ്രതിഷേധം അവഗണിച്ച് അന്നത്തെ സാർ ചക്രവർത്തിയായിരുന്ന  നിക്കോളാസ് രണ്ടാമൻ,  1914 ൽ ആരംഭിച്ച ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചു.

> ഈ യുദ്ധത്തിൽ നിരവധി റഷ്യൻ സൈനികർ കൊല്ലപ്പെട്ടു.

 > 1917 ആയപ്പോഴേക്കും ഭക്ഷ്യക്ഷാമം രൂക്ഷമായി.

 > 1917 മാർച്ച് 8 ന് പെട്രോഗ്രാഡിലെ തെരുവുകളിൽ ആയിരക്കണക്കിന് സ്ത്രീകൾ റൊട്ടിക്കായി മുറവിളികൂട്ടി.

 > തൊഴിലാളികൾ പെട്രോഗ്രാഡിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

 > തുടക്കത്തിൽ പ്രകടനക്കാരുമായി സൈനികർ ഏറ്റുമുട്ടിയെങ്കിലും പിന്നീട് അവർ തൊഴിലാളികൾക്കൊപ്പം ചേർന്നു.  ഒന്നാം ലോകമഹായുദ്ധ കാലത്തെ ദാരുണമായ അനുഭവമാണ് അവരെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്.

 > തൊഴിലാളികൾ പെട്രോഗ്രാഡ് പിടിച്ചെടുത്തു.

> നിക്കോളാസ് രണ്ടാമൻ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടു.

 > മെൻഷെവിക് നേതാവായ അലക്സാണ്ടർ കെറൻസ്കിയുടെ കീഴിൽ ഒരു താൽക്കാലിക സർക്കാർ രൂപീകരിക്കപ്പെട്ടു.

 > റഷ്യൻ കലണ്ടർ അന്താരാഷ്ട്ര കലണ്ടറിനേക്കാൾ ഏതാനും ദിവസങ്ങൾ പിന്നിലായതിനാൽ, മാർച്ചിൽ നടന്ന ഈ വിപ്ലവം ഫെബ്രുവരി വിപ്ലവം എന്നറിയപ്പെട്ടു.

ഒക്ടോബർ വിപ്ലവം:

> റഷ്യയിലെ ഒരു വിഭാഗം സോവിയറ്റുകൾ താൽക്കാലിക സർക്കാരിനെ അംഗീകരിച്ചില്ല.

 > സ്വിറ്റ്സർലൻഡിൽ കഴിഞ്ഞിരുന്ന വ്ളാഡിമിർ ലെനിൻ റഷ്യയിലെത്തി താൽക്കാലിക സർക്കാരിനെ ശക്തമായി എതിർത്തു.

 > വിപ്ലവത്തിന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കണമെങ്കിൽ മുഴുവൻ അധികാരവും സോവിയറ്റുകൾക്ക് കൈമാറണമെന്ന് അദ്ദേഹം വാദിച്ചു.

 > ബോൾഷെവിക്കുകളും സോവിയറ്റുകളും അദ്ദേഹത്തെ പിന്തുണച്ചു.

താഴെപ്പറയുന്ന ആവശ്യങ്ങൾ ബോൾഷെവിക്കുകൾ  മുന്നോട്ടുവച്ചു.

 എ) ഒന്നാം ലോകമഹായുദ്ധത്തിൽ നിന്ന് റഷ്യ പിൻമാറുക.

 ബി) പ്രഭുക്കന്മാരുടെ ഉടമസ്ഥതയിലുള്ള ഭൂമി പിടിച്ചെടുത്ത് കർഷകർക്കിടയിൽ വിതരണം ചെയ്യുക

 ക) ഫാക്ടറികൾ പൊതുസ്വത്താക്കി മാറ്റുക.

 > 1917 ഒക്ടോബറിൽ ബോൾഷെവിക്കുകൾ താൽക്കാലിക സർക്കാരിനെതിരെ സായുധ കലാപം സംഘടിപ്പിച്ചു.

 > കെറൻസ്കി രാജ്യത്ത് നിന്ന് പലായനം ചെയ്തു.

> റഷ്യ ബോൾഷെവിക്കുകളുടെ നിയന്ത്രണത്തിലായി.

 > ബോൾഷെവിക്കുകൾ അധികാരം നേടിയ ഈ സംഭവം ഒക്ടോബർ വിപ്ലവം (റഷ്യൻ കലണ്ടർ പ്രകാരം) എന്നറിയപ്പെടുന്നു.

 > തുടർന്ന്, സോവിയറ്റുകളുടെ ഒരു സമ്മേളനം നടക്കുകയും ലെനിൻ അധ്യക്ഷനായ ഒരു ക്യാബിനറ്റ്  രൂപീകരിക്കുകയും ചെയ്തു.

റഷ്യൻ വിപ്ലവത്തിന്റെ ഫലങ്ങൾ

> ഒന്നാം ലോകമഹായുദ്ധത്തിൽ നിന്ന് റഷ്യ പിൻവാങ്ങി

 > പ്രഭുക്കൻമാരിൽ നിന്നും ഭൂമി പിടിച്ചെടുത്ത് കർഷകർക്കിടയിൽ വിതരണം ചെയ്തു.

 > പൊതുമേഖലയ്ക്ക് പ്രാധാന്യം നൽകി

 > കേന്ദ്രീകൃത ആസൂത്രണം അവതരിപ്പിച്ചു

 > സാമ്പത്തിക - ശാസ്ത്ര- സാങ്കേതിക രംഗങ്ങളിൽ പുരോഗതി കൈവരിച്ചു.

 > 1924ൽ പുതിയ ഭരണഘടന നിലവിൽ വന്നു.

 > വിവിധ സോവിയറ്റ് റിപ്പബ്ലിക്കുകളെ ഏകോപിപ്പിച്ച് യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് (USSR) രൂപീകരിച്ചു .

 > സോഷ്യലിസ്റ്റ് ആശയങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കപ്പെട്ടു.

 Chinese Revolution

 Trade Strategies adopted by European and American colonial powers in China:

In order to capture the markets of China,the colonial powers of Europe and America adopted certain policies that is different from the ones they had implemented in other parts of the world. These policies are known as opium trade and open door policies. Through opium trade in China, the British made a huge profit. It resulted in economic and mental subjugation of the Chinese. So China opposed opium trade. But, as a results of opium wars, British captured many ports and markets of China. Thus, gradually China became a colony of Europeans.  Like Europeans, America also had trade interests in China. In order to acquire the privilege, John Hey, the then state secretary of the USA proclaimed 'Open Door Policy.' As per this policy, America argued for equal rights in Chinese market.

Early resistance against the Manju dynasty and the Foreign powers:

The Manchu dynasty in China favoured the foreign interference and domination. Some secret organizations in China revolted against it in 1900. The emblem of these organizations was the Boxer's fist. So this is known as the Boxer Rebellion. Though this rebellion was a failure, it stimulated the revolutions that came up later .

 In 1911, another revolution took place under the leadership of Dr. Sun yat sen against the Manchu Dynasty. This ended monarchy in China. After the revolution, Kuomintang party established a Republican government in Southern China under the leadership of Sun Yat-Sen. He gave importance to ideologies like nationalism, democracy, and socialism.

He decided to nullify the unjust treaties signed with the foreign countries and wanted to maintain equality with western countries. The Kuomintang republic adopted measures for the progress of agriculture and industry.

Long March and China becomes a Republic:

China received assistance from Russia in various fields and the Chinese Communist Party was formed. In the beginning the Kuomintang and the communist cooperated with each other. But this cooperation was disturbed when Chiang Kai-Shek became the head of the republic following the death of Sun Yat-Sen.

Chiang Kai-Shek gave opportunity for foreign powers including America to freely interfere in China and did not cooperate with the communists. Though the communists protested against the policy of Chiang Kai-Shek, they were brutally suppressed. In 1 934 under the leadership of Mao Zedong, the then leader of the Communist Party, a journey started from Kiangsi in South China. The adventurous trip ended at Yanam in North-Western China. Through out the journey, they seized out agricultural land and villages from lords and distributed among the farmers. The journey covered around 12000 kms. So it is known as the “long March.”

Chiang Kai-Shek had to seek political asylum in Taiwan, when the Red Army of Mao Zedong captured the centre of Kuomintang rule. China became the people’s Republic of China on 1st October 1949 under the leadership of Mao Zedong.

 ചൈനീസ് വിപ്ലവം

ചൈനയിൽ യൂറോപ്യൻ, അമേരിക്കൻ കൊളോണിയൽ ശക്തികൾ സ്വീകരിച്ച വ്യാപാര തന്ത്രങ്ങൾ:

ചൈനയുടെ വിപണി പിടിച്ചെടുക്കാൻ യൂറോപ്പിലെയും അമേരിക്കയിലെയും കൊളോണിയൽ ശക്തികൾ, ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നടപ്പാക്കിയ നയങ്ങളിൽ നിന്ന് വ്യത്യസ്തമായ ചില നയങ്ങൾ സ്വീകരിച്ചു.  കറുപ്പ് വ്യാപാരം, തുറന്ന വാതിൽ നയം എന്നിങ്ങനെയാണ് ഈ നയങ്ങൾ അറിയപ്പെടുന്നത്.  ചൈനയിലെ കറുപ്പ് വ്യാപാരത്തിലൂടെ ബ്രിട്ടീഷുകാർ വൻ ലാഭമുണ്ടാക്കി . എന്നാൽ കറുപ്പ് വ്യാപാരം ചൈനക്കാരെ സാമ്പത്തികമായും മാനസികമായും തകർത്തു.  അതോടെ കറുപ്പ് വ്യാപാരത്തെ ചൈന എതിർത്തു.  എന്നാൽ, കറുപ്പ് യുദ്ധങ്ങളുടെ ഫലമായി ബ്രിട്ടീഷുകാർ ചൈനയുടെ പല തുറമുഖങ്ങളും വിപണികളും പിടിച്ചെടുത്തു.  അങ്ങനെ ചൈന യൂറോപ്യന്മാരുടെ കോളനിയായി മാറി.  യൂറോപ്യന്മാരെപ്പോലെ അമേരിക്കയ്ക്കും ചൈനയിൽ വ്യാപാര താൽപ്പര്യങ്ങളുണ്ടായിരുന്നു. ഇതിനായി , അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ ഹേ പ്രഖ്യാപിച്ച നയമാണ്  'ഓപ്പൺ ഡോർ പോളിസി' .  ഈ നയമനുസരിച്ച്, ചൈനീസ് വിപണിയിൽ തുല്യ അവകാശങ്ങൾ വേണമെന്ന് അമേരിക്ക വാദിച്ചു.

മഞ്ജു ഭരണത്തിനും വൈദേശിക ആധിപത്യത്തിനും എതിരെ ചൈനയിൽ നടന്ന ആദ്യകാല ചെറുത്തുനിൽപ്പുകൾ:

ചൈനയിലെ മഞ്ചു രാജവംശം വിദേശ ഇടപെടലിനെയും ആധിപത്യത്തെയും അനുകൂലിച്ചു.  1900-ൽ ചൈനയിലെ ചില രഹസ്യ സംഘടനകൾ ഇതിനെതിരെ കലാപം നടത്തി. ഈ സംഘടനകളുടെ ചിഹ്നം ബോക്സർമാരുടെ മുഷ്ടിയായിരുന്നു.  അതിനാൽ ഇത് ബോക്‌സർ കലാപം എന്നറിയപ്പെട്ടു .  ഈ കലാപം ഒരു പരാജയമായിരുന്നെങ്കിലും പിന്നീട് ഉയർന്നുവന്ന വിപ്ലവങ്ങളെ അത് ഉത്തേജിപ്പിച്ചു.

  1911-ൽ മഞ്ചു രാജവംശത്തിനെതിരെ ഡോ. സൻ യാത് സെന്നിന്റെ നേതൃത്വത്തിൽ മറ്റൊരു വിപ്ലവം നടന്നു.  ഇതോടെ ചൈനയിലെ രാജവാഴ്ച അവസാനിച്ചു.  വിപ്ലവത്തിനുശേഷം, സൺ യാറ്റ്-സെന്നിന്റെ നേതൃത്വത്തിൽ കുമിൻതാങ് പാർട്ടി ദക്ഷിണ ചൈനയിൽ ഒരു റിപ്പബ്ലിക്കൻ സർക്കാർ സ്ഥാപിച്ചു.  ദേശീയത, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ ആശയങ്ങൾക്ക് അദ്ദേഹം പ്രാധാന്യം നൽകി.

 വിദേശരാജ്യങ്ങളുമായി ഒപ്പുവെച്ച അന്യായമായ ഉടമ്പടികൾ അസാധുവാക്കാൻ അദ്ദേഹം തീരുമാനിക്കുകയും പാശ്ചാത്യ രാജ്യങ്ങളുമായി തുല്യത നിലനിർത്താൻ ആഗ്രഹിക്കുകയും ചെയ്തു.  കുമിന്താങ് റിപ്പബ്ലിക് കൃഷിയുടെയും വ്യവസായത്തിന്റെയും പുരോഗതിക്കായി നടപടികൾ സ്വീകരിച്ചു.

ചൈന ഒരു ജനകീയ റിപ്പബ്ലിക്കായി മാറുന്നു:

ചൈനയ്ക്ക് വിവിധ മേഖലകളിൽ റഷ്യയിൽ നിന്ന് സഹായം ലഭിക്കുകയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുകയും ചെയ്തു.  തുടക്കത്തിൽ കുമിന്റാങ്ങും കമ്മ്യൂണിസ്റ്റും പരസ്പരം സഹകരിച്ചു.  എന്നാൽ സുൻ യാത്-സെന്നിന്റെ മരണത്തെത്തുടർന്ന് ചിയാങ് കൈ-ഷെക്ക് റിപ്പബ്ലിക്കിന്റെ തലവനായപ്പോൾ ഈ സഹകരണം താറുമാറായി.  അമേരിക്ക ഉൾപ്പെടെയുള്ള വിദേശ ശക്തികൾക്ക് ചൈനയിൽ സ്വതന്ത്രമായി ഇടപെടാൻ അദ്ദേഹം അവസരം നൽകി.  കമ്മ്യൂണിസ്റ്റുകാരുമായി സഹകരിച്ചില്ല.  ചിയാങ് കൈ-ഷെക്കിന്റെ നയങ്ങൾക്കെതിരെ കമ്മ്യൂണിസ്റ്റുകൾ പ്രതിഷേധിച്ചെങ്കിലും അവർ ക്രൂരമായി അടിച്ചമർത്തപ്പെട്ടു.  1934-ൽ അന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായ മാവോ സെതൂങ്ങിന്റെ നേതൃത്വത്തിൽ ദക്ഷിണ ചൈനയിലെ കിയാങ്‌സിയിൽ നിന്ന് ഒരു യാത്ര ആരംഭിച്ചു.  വടക്കുപടിഞ്ഞാറൻ ചൈനയിലെ യാനാമിലാണ് സാഹസിക യാത്ര അവസാനിച്ചത്.  യാത്രയിലുടനീളം അവർ കൃഷിഭൂമിയും ഗ്രാമങ്ങളും പ്രഭുക്കന്മാരിൽ നിന്ന് പിടിച്ചെടുത്ത് കർഷകർക്കിടയിൽ വിതരണം ചെയ്തു.  ഏകദേശം 12000 കിലോമീറ്ററാണ് യാത്ര പിന്നിട്ടത്.  അതിനാൽ ഇത് "ലോംഗ് മാർച്ച്" എന്നറിയപ്പെടുന്നു.

മാവോ സേതുങ്ങിന്റെ റെഡ് ആർമി കുവോമിൻതാങ് ഭരണത്തിന്റെ കേന്ദ്രം പിടിച്ചെടുത്തപ്പോൾ ചിയാങ് കൈ-ഷെക്കിന് തായ്‌വാനിൽ രാഷ്ട്രീയ അഭയം തേടേണ്ടി വന്നു.  1949 ഒക്ടോബർ 1-ന് മാവോ സെതൂങ്ങിന്റെ നേതൃത്വത്തിൽ ചൈന ജനകീയ റിപ്പബ്ലിക് ആയി മാറി.

Latin American Revolution

The Europeans countries like Spain and Portugal colonized the Latin America to exploit the resources and wealth there. They also destroyed the indigenous culture of Latin Americans. So, the Latin American Revolution  is took place for regaining both their lost freedom and culture.

> After colonizing the entire Latin America, the Spanish, and the Portuguese propagated their language, religion, and customs there.

> They built houses and churches in Spanish style.

> Several schools were established for imparting Spanish system of education.

> The Spanish farming method and crops were introduced in Latin America.

 > New diseases spread from the Europeans to the Latin American people.

> Racial discrimination towards the people of the colonies was enforced in all walks of life.

> They took away gold, silver, etc. from the Latin American mines.

> They never allowed the people of the colonies to engage in trade with countries other than Spain.

> People had to work in hazardous environment in mines without any safety measures.

> They enslaved the natives to work in plantations.

 Jose De San Martin, Francisco Miranda , and Simon Bolivar are the main leaders who fought for the rights of Latin Americans.

 ലാറ്റിൻ അമേരിക്കൻ വിപ്ലവം

സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ ലാറ്റിനമേരിക്കയിലെ വിഭവങ്ങളും സമ്പത്തും ചൂഷണം ചെയ്യുന്നതിനായി ഈ രാജ്യങ്ങളെ കോളനികളാക്കി.  വിഭവങ്ങൾ കൊള്ളയടിച്ചതിനു പുറമേ ലാറ്റിനമേരിക്കക്കാരുടെ തദ്ദേശീയ സംസ്കാരത്തെ അവർ നശിപ്പിക്കുകയും പകരം പാശ്ചാത്യസംസ്കാരം അടിച്ചേൽപ്പിക്കുകയും ചെയ്തു . അതിനാൽ  ലാറ്റിനമേരിക്കൻ വിപ്ലവം നടന്നത് അവരുടെ നഷ്ടപ്പെട്ട സ്വാതന്ത്ര്യവും സംസ്കാരവും വീണ്ടെടുക്കാൻ വേണ്ടിയാണെന്ന് പറയാം .

 > ലാറ്റിനമേരിക്കയെ മുഴുവൻ കോളനിവത്കരിച്ച ശേഷം, സ്പെയിനും, പോർച്ചുഗലും അവരുടെ ഭാഷയും മതവും ആചാരങ്ങളും അവിടെ പ്രചരിപ്പിച്ചു.

> അവർ സ്പാനിഷ് ശൈലിയിൽ വീടുകളും പള്ളികളും നിർമ്മിച്ചു.

> സ്പാനിഷ് വിദ്യാഭ്യാസ സമ്പ്രദായം നൽകുന്നതിനായി നിരവധി സ്കൂളുകൾ സ്ഥാപിച്ചു.

> സ്പാനിഷ് കൃഷിരീതിയും വിളകളും ലാറ്റിനമേരിക്കയിൽ അവതരിപ്പിച്ചു.

> യൂറോപ്യന്മാരിൽ നിന്ന് ലാറ്റിനമേരിക്കൻ ജനതയിലേക്ക് പുതിയ രോഗങ്ങൾ പടർന്നു.

  > കോളനികളിലെ ജനങ്ങളോടുള്ള വംശീയ വിവേചനം ജീവിതത്തിന്റെ എല്ലാ തുറകളിലും നടപ്പിലാക്കി.

 > ലാറ്റിനമേരിക്കൻ ഖനികളിൽ നിന്ന് സ്വർണ്ണം, വെള്ളി മുതലായവ അവർ എടുത്തുകൊണ്ടുപോയി.

 > കോളനികളിലെ ജനങ്ങളെ സ്പെയിൻ ഒഴികെയുള്ള രാജ്യങ്ങളുമായി വ്യാപാരം ചെയ്യാൻ അവർ ഒരിക്കലും അനുവദിച്ചില്ല.

> യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ ഖനികളിൽ ആളുകൾക്ക് അപകടകരമായ അന്തരീക്ഷത്തിൽ ജോലി ചെയ്യേണ്ടിവന്നു.

> തോട്ടങ്ങളിൽ പണിയെടുക്കാൻ നാട്ടുകാരെ അടിമകളാക്കി.

  ജോസ് ഡി സാൻ മാർട്ടിൻ, ഫ്രാൻസിസ്കോ മിറാൻഡ, സൈമൺ ബൊളിവർ എന്നിവരാണ് ലാറ്റിനമേരിക്കക്കാരുടെ അവകാശങ്ങൾക്കായി പോരാടിയ പ്രധാന നേതാക്കൾ.

No comments:

Post a Comment