A Dream Travel To My Dreamland
Travel always gives us endless pleasure and knowledge. It is said that a good traveler is like a big book. Those words are literally true in my life. Whenever I get a chance to travel, I never miss it. My travels have given me more knowledge than any classroom. I prefer quick trips without much preparation to pre-planned trips. Today I am sharing with you about such an unexpected journey that happened in my life.
My trip was in search of the dreamy beauty of Munnar, a paradise of greenery in our own Kerala, which is described as the land of God.It was my habit to always take someone with me on my travels. That was what I loved more than traveling alone. So this time I chose my family for my trip. We decided to start the journey during the summer holidays when everyone was together. Our family consisting of father, mother, my brother and I chose a taxi car for the journey. We left our home in Ernakulam at 6 am on Saturday 20th May. Traveling with family is completely different from traveling with friends. All four of us enjoyed the trip very much. My father and I narrated each and every sight on the road to my mother and brother.
We were moving forward slowly, enjoying all the little sights along the way. We reached Munnar town around 5 pm. Tired of the journey, we went straight to the hotel we had booked. After a good rest at the hotel that night, we left on Sunday morning around 6 am to enjoy the sights of Munnar. As it is said, Munnar was a small heaven of nature. The snow-clad mountains stretching as far as the eye could see, the silver-footed streams running through them, and the green carpet-like tea plantations were very refreshing to the eyes.
After visiting the main tourist attractions of Munnar like Mattupetty Dam, Top Station, Eravikulam National Park and many other beautiful hill slopes that we do not know the name of, we returned home in the evening. Even on the way back, the mountains of Munnar were calling us. We got into the car with the determination to come back here once again. Like all other journeys, this trip has left us with many immortal memories.
എന്റെ സ്വപ്നഭൂമിയിലേക്കുള്ള ഒരു സ്വപ്ന യാത്ര
യാത്രകൾ എപ്പോഴും നമുക്ക് അനന്തമായ ആനന്ദവും അറിവും നൽകുന്നു. ഒരു നല്ല സഞ്ചാരി ഒരു വലിയ പുസ്തകം പോലെയാണെന്ന് പറയപ്പെടുന്നു. ആ വാക്കുകൾ എന്റെ ജീവിതത്തിൽ അക്ഷരാർത്ഥത്തിൽ സത്യമാണ്. യാത്ര ചെയ്യാൻ അവസരം കിട്ടുമ്പോഴെല്ലാം ഞാൻ അത് നഷ്ടപ്പെടുത്താറില്ല. എന്റെ യാത്രകൾ എനിക്ക് എല്ലാ ക്ലാസ്സ്‌മുറികളേക്കാളും കൂടുതൽ അറിവ് നൽകാറുണ്ട് . മുൻകൂട്ടി പ്ലാൻ ചെയ്ത യാത്രകളേക്കാൾ കൂടുതൽ തയ്യാറെടുപ്പുകളില്ലാതെ പെട്ടെന്നുള്ള യാത്രകളാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഇന്ന് ഞാൻ നിങ്ങളുമായി പങ്കുവെക്കുന്നത് എന്റെ ജീവിതത്തിൽ സംഭവിച്ച അപ്രതീക്ഷിതമായ ഒരു യാത്രയെ കുറിച്ചാണ്.
ദൈവത്തിന്റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ സ്വന്തം കേരളത്തിലെ, പച്ചപ്പിന്റെ പറുദീസയായ മൂന്നാറിന്റെ സ്വപ്നസൗന്ദര്യം തേടിയായിരുന്നു എന്റെ യാത്ര. യാത്രകളിൽ എപ്പോഴും ആരെയെങ്കിലും കൂടെ കൊണ്ടുപോകുന്നത് എന്റെ പതിവായിരുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനേക്കാൾ എനിക്കിഷ്ടം അതായിരുന്നു. അതുകൊണ്ട് ഇത്തവണ എന്റെ യാത്രയ്ക്കായി ഞാൻ എന്റെ കുടുംബത്തെയാണ് തെരഞ്ഞെടുത്തത് .
എല്ലാവരും ഒരുമിച്ച് ഉണ്ടാകുന്ന വേനൽ അവധിക്കാലത്ത് തന്നെ യാത്ര പുറപെടാൻ തീരുമാനിച്ചു. ഞാനും അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന ഞങ്ങളുടെ കുടുംബം യാത്രയ്ക്കായി ഒരു ടാക്സി കാർ തിരഞ്ഞെടുത്തു. മെയ് 20 ശനിയാഴ്ച രാവിലെ 6 മണിക്ക് ഞങ്ങൾ എറണാകുളത്തെ വീട്ടിൽ നിന്ന് പുറപ്പെട്ടു. കുടുംബത്തോടൊപ്പമുള്ള യാത്ര, സുഹൃത്തുക്കളോടൊപ്പമുള്ള യാത്രയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഞങ്ങൾ നാലുപേരും യാത്ര വളരെ ആസ്വദിച്ചു. വഴിയിലെ ഓരോ കാഴ്ചകളും ഞാനും അച്ഛനും അമ്മയോടും സഹോദരനോടും പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു.
വഴിയിലെ ചെറിയ കാഴ്ചകളെല്ലാം ആസ്വദിച്ച് ഞങ്ങൾ പതുക്കെ മുന്നോട്ട് നീങ്ങി. ഏകദേശം 5 മണിയോട് കൂടി ഞങ്ങൾ മൂന്നാർ ടൗണിൽ എത്തി. യാത്ര ക്ഷീണം കാരണം ഞങ്ങൾ നേരെ ബുക്ക് ചെയ്ത ഹോട്ടലിലേക്ക് പോയി. അന്ന് രാത്രി ഹോട്ടലിലെ നല്ല വിശ്രമത്തിന് ശേഷം ഞായറാഴ്ച രാവിലെ 6 മണിയോട് കൂടി മൂന്നാറിലെ കാഴ്ചകൾ ആസ്വദിക്കുന്നതിനായി ഞങ്ങൾ പുറപ്പെട്ടു. മൂന്നാർ പ്രകൃതിയുടെ ഒരു ചെറിയ സ്വർഗമാണെന്ന് പറയാറുണ്ട്. കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന മഞ്ഞു പുതച്ച മലനിരകളും അവയിലൂടെ വെള്ളി പാദസരങ്ങൾ കണക്കെ ഒഴുകുന്ന അരുവികളും,പച്ച പരവതാനി വിരിച്ച പോലെയുള്ള തേയിലത്തോട്ടങ്ങളും കണ്ണിന് കുളിർമ്മയേകി.
മൂന്നാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മാട്ടുപ്പെട്ടി ഡാം, ടോപ്പ് സ്റ്റേഷൻ, ഇരവികുളം നാഷണൽ പാർക്ക് തുടങ്ങി സ്ഥലങ്ങളും, പിന്നെ പേരറിയാത്ത പല മനോഹരമായ കുന്നിൻ ചെരുവുകളും സന്ദർശിച്ച് ഞങ്ങൾ വൈകുന്നേരത്തോടെ വീട്ടിലേക്ക് മടങ്ങി. മടക്കയാത്രയിലും മൂന്നാറിലെ മലനിരകൾ ഞങ്ങളെ വിളിച്ചുകൊണ്ടിരുന്നു. ഒരിക്കൽ കൂടി ഇങ്ങോട്ട് വരണം എന്ന ദൃഢനിശ്ചയത്തോടെ ഞങ്ങൾ കാറിൽ കയറി. മറ്റെല്ലാ യാത്രകളെയും പോലെ ഈ യാത്രയും ഒരുപാട് അനശ്വരമായ ഓർമ്മകൾ സമ്മാനിച്ചു.
No comments:
Post a Comment