Sunday, March 9, 2025

 

Eyes in the sky & Data Analysis ആകാശ കണ്ണുകളും അറിവിന്റെ വിശകലനവും  

1. Classify of Remote Sensing based on Source of energy.

Answer :

Passive Remote Sensing:

* Remote Sensing is carried out  with the help of solar energy is known as passive remote sensing. 

Active Remote Sensing:

* Remote Sensing is carried out with the help of artificial source of energy from thes ensor is known as active remote sensing

ഊർജ്ജ സ്രോതസ്സിനെ അടിസ്ഥാനമാക്കി റിമോട്ട് സെൻസിംഗിനെ തരംതിരിക്കുക.

ഉത്തരം :

  പരോക്ഷ വിദൂര സംവേദനം :

* സൗരോർജ്ജത്തിന്റെ സഹായത്തോടെ നടത്തുന്ന വിദൂര സംവേദനത്തെ പരോക്ഷ വിദൂര സംവേദനം എന്ന് വിളിക്കുന്നു.

 പ്രത്യക്ഷ വിദൂര സംവേദനം:

* സെൻസറിൽ നിന്നുള്ള കൃത്രിമ ഊർജ്ജ സ്രോതസ്സിന്റെ സഹായത്തോടെ നടത്തുന്ന റിമോട്ട് സെൻസിംഗിനെ പ്രത്യക്ഷ വിദൂര സംവേദനം: എന്ന് വിളിക്കുന്നു.


2. Classify Remote Sensing based on the platform.

Answer :

Terrestrial Photography:

* The method of obtaining the earth’s topography using cameras from the ground is known as terrestrial photography.

Aerial Remote Sensing:

* The method of obtaining the earth’s topography from the sky by using camera fixed on aircrafts is known as aerial remote sensing.

Satellite Remote Sensing:

* The process of collecting information using the sensors fixed in artificial satellite is known as satellite remote sensing.

പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി റിമോട്ട് സെൻസിംഗിനെ തരംതിരിക്കുക.

ഉത്തരം :

 ഭൂതല ഛായാഗ്രഹണം  :

* ഭൗമോപരിതലത്തിൽ നിന്നും   ക്യാമറകൾ ഉപയോഗിച്ച് ഭൗമോപരിതല ചിത്രങ്ങൾ   പകർത്തുന്ന രീതിയെ ഭൂതല ചായാഗ്രഹണം  എന്ന് വിളിക്കുന്നു.

 ആകാശീയ വിദൂരസംവേദനം :

* വിമാനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ ഉപയോഗിച്ച് ആകാശത്ത് നിന്ന് ഭൗമോപരിതല ചിത്രങ്ങൾ പകർത്തുന്ന   രീതിയെ ആകാശീയ വിദൂരസം വേദനം എന്ന് വിളിക്കുന്നു.

 ഉപഗ്രഹ വിദൂര സംവേദനം 

* കൃത്രിമ ഉപഗ്രഹങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സംവേദകങ്ങൾ  ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കുന്ന പ്രക്രിയയെ ഉപഗ്രഹ വിദൂര സംവേദനം   എന്ന് വിളിക്കുന്നു.


3. What are the limitations of aerial remote sensing?

Answer :

* The shaking of air crafts affects the quality of photos.

* The aircrafts require open space for takeoff

and landing.

* It is not practical to take photographs of regions that are vast and extensive.

* Landing the air crafts frequently for refueling increases the cost.

ആകാശ വിദൂര സംവേദനത്തിന്റെ പരിമിതികൾ എന്തൊക്കെയാണ്?

ഉത്തരം :

* വിമാനങ്ങളുടെ കുലുക്കം ഫോട്ടോകളുടെ ഗുണനിലവാരത്തെ ബാധിക്കുന്നു.

* വിമാനങ്ങൾക്ക് പറന്നുയരുന്നതിനും ഇറങ്ങുന്നതിനും തുറന്ന സ്ഥലം ആവശ്യമാണ്.

* അതി വിസ്തൃതവുമായ പ്രദേശങ്ങളുടെ ഫോട്ടോകൾ എടുക്കുന്നത് പ്രായോഗികമല്ല.

* ഇന്ധനം നിറയ്ക്കുന്നതിനായി വിമാനങ്ങൾ ഇടയ്ക്കിടെ ലാൻഡ് ചെയ്യുന്നത് ചെലവ് വർദ്ധിപ്പിക്കുന്നു.


4. List out the features of Sun synchronous satellites

Answers :

* The orbit of these satellites is about 900 km in altitude.

* The repetitive collection of information of a region at regular interval is possible.

* Used for the collection of data on land use, ground water etc.

* These satellites are mainly used for remote sensing purposes.

 സൗര സ്ഥിര   ഉപഗ്രഹങ്ങളുടെ സവിശേഷതകൾ പട്ടികപ്പെടുത്തുക

ഉത്തരങ്ങൾ :

* ഈ ഉപഗ്രഹങ്ങളുടെ ഭ്രമണപഥം ഏകദേശം 900 കിലോമീറ്റർ ഉയരത്തിലാണ്.

* ഒരു പ്രദേശത്തിന്റെ വിവരങ്ങൾ കൃത്യമായ ഇടവേളകളിൽ ആവർത്തിച്ച് ശേഖരിക്കാൻ കഴിയും.

* ഭൂവിനിയോഗം, ഭൂഗർഭജലം മുതലായവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് ഉപയോഗിക്കുന്നു.

* ഈ ഉപഗ്രഹങ്ങൾ പ്രധാനമായും വിദൂര സംവേദന ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്.


6. What are the uses of remote sensing technology

Answer:

* For weather observations

* For ocean explorations

* To understand the land use of an area.

* For the monitoring of flood and drought

* For oil explorations

* To locate ground water potential places

റിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യയുടെ ഉപയോഗങ്ങൾ എന്തൊക്കെയാണ്

ഉത്തരം:

* കാലാവസ്ഥ നിരീക്ഷണങ്ങൾക്ക്‌

* സമുദ്ര പര്യവേക്ഷണങ്ങൾക്ക്

* ഒരു പ്രദേശത്തിന്റെ ഭൂവിനിയോഗം മനസ്സിലാക്കാൻ.

* വെള്ളപ്പൊക്കത്തിന്റെയും വരൾച്ചയുടെയും നിരീക്ഷണത്തിന്

* എണ്ണ പര്യവേക്ഷണത്തിന്

* ഭൂഗർഭജല സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതിന്


7. What are the uses of GIS ( Geographical Information System )

Answer :

* compile data from different sources

* Update and incorporate data easily

* Conduct thematic studies

* Prepare maps, tables, and graphs

ജി.ഐ.എസ് (ഭൂവിവര വ്യവസ്ഥ) യുടെ ഉപയോഗങ്ങൾ എന്തൊക്കെയാണ്

ഉത്തരം : 

* വ്യത്യസ്ത സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ സമാഹരിക്കുക

* വിവരങ്ങൾ എളുപ്പത്തിൽ നവീകരിക്കാൻ 

* വിഷയാധിഷ്ഠിത  പഠനങ്ങൾ നടത്തുക

* മാപ്പുകൾ, പട്ടികകൾ, ഗ്രാഫുകൾ എന്നിവ തയ്യാറാക്കുക

No comments:

Post a Comment