Explain the French Revolution based on the following hints :
> French Society
> Thinkers
> Economic crisis
> Results
Explain the French Revolution based on the following hints :
> French Society
> Thinkers
> Economic crisis
> Results
Answer :
The French society
The French society was divided into three strata and they were known as the Estates.
>The clergy belonged to the First Estate, the nobles to the Second Estate and ordinary people to the Third Estate.
> The clergy and the nobles held vast land and exempted from taxes. They collected different types of taxes from the Third Estate. They also controlled higher positions in administrative and Military Service.
> The Third Estate including the middle class, farmers and crafts men had no role in administration. They had to Pay many types of taxes and they got low social status .
Role of Thinkers :
Voltaire
• Ridiculed the exploitation of clergy.
• Promoted rational thinking, ideals of equality and humanism.
Rousseau
• Spelled out the importance of freedom with the statement, 'Man is born free, but everywhere he is in chains'.
• Declared that the people are the sovereign.
Montesquieu
• Encouraged democracy and the Republic.
• Suggested division of powers of the government into legislature, executive, and judiciary
Economic crisis :
> The luxurious life and squander of the Bourbon kings and frequent Wars they waged, along with the frequent spells of drought , and crop failure , brought France to the brink of bankruptcy.
> The financial and military assistant given to American colonies in the American war of independence also aggravated the financial crisis in France.
> To levy new taxes upon the commoners, King Louis 16 Summoned the States General, the legislative assembly of the representatives from all the three estates.
> The first two Estates argued for Estate-wise single voting system, while the Third Estate (the commons) demanded individual vote for each member of all the three estates.
> The Third Estate declared themselves as the National Assembly of France.
> they assembled in a tennis court and swore not to leave until they had framed a constitution of France. This event is known as "Tennis Court Oath ".
> On 14th July 1789, Revolutionaries stormed with the slogan 'liberty equality and fraternity', demolished the Bastille prison, the symbol of Bourbon monarchy . This event is considered as the commencement of French Revolution .
Influence of French Revolution :
> Stimulated all the later revolutions
> Spread the ideas of liberty, equality and fraternity.
> Helped the growth of middle class
> Led to the emergence of nationalism.
> Ended feudalism in Europe
താഴെപ്പറയുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ ഫ്രഞ്ച് വിപ്ലവത്തെ വിശദീകരിക്കുക.
> ഫ്രഞ്ച് സമൂഹം
> ചിന്തകന്മാർ
> സാമ്പത്തിക പ്രതിസന്ധി
> ഫലങ്ങൾ
ഉത്തരം:
ഫ്രഞ്ച് സമൂഹം
ഫ്രഞ്ച് സമൂഹം മൂന്ന് തട്ടുകളായി വിഭജിക്കപ്പെട്ടിരുന്നു, അവ എസ്റ്റേറ്റ്സ് എന്നറിയപ്പെട്ടു.
> പുരോഹിതന്മാർ ഒന്നാം എസ്റ്റേറ്റിലും പ്രഭുക്കന്മാർ രണ്ടാം എസ്റ്റേറ്റിലും സാധാരണക്കാർ മൂന്നാം എസ്റ്റേറ്റിലും ഉൾപ്പെട്ടിരുന്നു.
> പുരോഹിതന്മാരും പ്രഭുക്കന്മാരും വിശാലമായ ഭൂമി കൈവശം വെച്ചിരുന്നു. അവർ എല്ലാതരം നികുതികളിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. അവർ മൂന്നാം എസ്റ്റേറ്റിൽ നിന്ന് വ്യത്യസ്ത തരത്തിലുള്ള നികുതികൾ പിരിച്ചിരുന്നു. ഭരണത്തിലെയും സൈന്യത്തിലെയും ഉയർന്ന സ്ഥാനങ്ങളും അവർ നിയന്ത്രിച്ചിരുന്നു .
> മദ്യവർഗവും കർഷകരും കരകൗശല തൊഴിലാളികളും ഉൾപ്പെടുന്ന മൂന്നാം എസ്റ്റേറ്റിന് ഭരണത്തിൽ ഒരു പങ്കുമുണ്ടായിരുന്നില്ല. അവർക്ക് പല തരത്തിലുള്ള നികുതികൾ നൽകേണ്ടി വന്നു, അവർക്ക് കുറഞ്ഞ സാമൂഹിക പദവിയായിരുന്നു ലഭിച്ചിരുന്നത് .
ചിന്തകരുടെ പങ്ക്:
വോൾട്ടയർ
• പുരോഹിതന്മാരുടെ ചൂഷണത്തെ പരിഹസിച്ചു.
• യുക്തി ചിന്ത, സമത്വം, മാനവികത എന്നീ ആശയങ്ങൾ പ്രോത്സാഹിപ്പിച്ചു.
റൂസോ
• 'മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു, എന്നാൽ എല്ലായിടത്തും അവൻ ചങ്ങലയിലാണ്' എന്ന പ്രസ്താവനയിലൂടെ സ്വാതന്ത്ര്യത്തിൻ്റെ പ്രാധാന്യം വിശദീകരിച്ചു.
• ജനങ്ങളാണ് പരമാധികാരിയെന്ന് പ്രഖ്യാപിച്ചു.
മോണ്ടെസ്ക്യൂ
• ജനാധിപത്യത്തെയും റിപ്പബ്ലിക്കിനെയും പ്രോത്സാഹിപ്പിച്ചു.
• ഗവൺമെൻ്റിൻ്റെ അധികാരങ്ങൾ നിയമനിർവഹണ വിഭാഗം, കാര്യ നിർവഹവിഭാഗം, നീതിന്യായ വിഭാഗം എന്നിങ്ങനെ വിഭജിക്കുന്നതിന് നിർദ്ദേശിച്ചു
സാമ്പത്തിക പ്രതിസന്ധി :
> ബർബൺ രാജാക്കന്മാരുടെ ആഡംബര ജീവിതവും ദൂർത്തും അവർ നടത്തിയ നിരന്തര യുദ്ധങ്ങളും, വരൾച്ചയും വിളനാശവും ഫ്രാൻസിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എത്തിച്ചു.
> അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ അമേരിക്കൻ കോളനികൾക്ക് നൽകിയ സാമ്പത്തിക, സൈനിക സഹായവും ഫ്രാൻസിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി.
> മൂന്നാമത്തെ എസ്റ്റേറ്റിൽ ( കോമൺസ്) നിന്ന് പുതിയ നികുതികൾ ചുമത്താൻ, ഫ്രഞ്ച് ചക്രവർത്തിയായ ലൂയി പതിനാറാമൻ മൂന്ന് എസ്റ്റേറ്റുകളിലെയും പ്രതിനിധികളുടെ നിയമനിർമ്മാണ സഭയായ സ്റ്റേറ്റ് ജനറലിനെ വിളിച്ചുവരുത്തി.
> ആദ്യത്തെ രണ്ട് എസ്റ്റേറ്റുകൾ എസ്റ്റേറ്റ് തിരിച്ചുള്ള ഏക വോട്ടിംഗ് സമ്പ്രദായത്തിനായി വാദിച്ചു, മൂന്നാം എസ്റ്റേറ്റ് (കോമൺസ്) മൂന്ന് എസ്റ്റേറ്റുകളിലെയും ഓരോ അംഗത്തിനും വ്യക്തിഗത വോട്ട് ആവശ്യപ്പെട്ടു.
> മൂന്നാം എസ്റ്റേറ്റ് ഫ്രാൻസിൻ്റെ ദേശീയ അസംബ്ലിയായി സ്വയം പ്രഖ്യാപിച്ചു.
> അവർ ഒരു ടെന്നീസ് കോർട്ടിൽ ഒത്തുകൂടി, ഫ്രാൻസിൻ്റെ ഒരു ഭരണഘടന ഉണ്ടാക്കുന്നത് വരെ പിരിഞ്ഞു പോകില്ലെന്ന് ശപഥം ചെയ്തു. "ടെന്നീസ് കോർട്ട് പ്രതിജ്ഞ" എന്നാണ് ഇത് അറിയപ്പെടുന്നത് .
> 1789 ജൂലൈ 14 ന് വിപ്ലവകാരികൾ 'സ്വാതന്ത്ര്യ സമത്വവും സാഹോദര്യവും' എന്ന മുദ്രാവാക്യവുമായി ഇരച്ചുകയറി, ബൂർബൺ രാജവാഴ്ചയുടെ പ്രതീകമായ ബാസ്റ്റിൽ ജയിൽ തകർത്തു. ഈ സംഭവം ഫ്രഞ്ച് വിപ്ലവത്തിൻ്റെ തുടക്കമായി കണക്കാക്കപ്പെടുന്നു.
ഫ്രഞ്ച് വിപ്ലവത്തിൻ്റെ സ്വാധീനം:
> പിൽക്കാലത്ത് നടന്ന എല്ലാ വിപ്ലവങ്ങൾക്കും പ്രചോദനം നൽകി.
> സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങൾ പ്രചരിപ്പിച്ചു .
> മധ്യവർഗത്തിൻ്റെ വളർച്ചയെ സഹായിച്ചു
> ദേശീയതയുടെ ഉദയത്തിലേക്ക് നയിച്ചു.
> യൂറോപ്പിലെ ഫ്യൂഡലിസം അവസാനിപ്പിച്ചു
No comments:
Post a Comment