1. Elucidate the significance of Public Administration.
പൊതുഭരണത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുക.
Answer :
> Formulate governmental policies
> Provide goods and services
> Ensure welfare of the people
> Find out solutions to public issues
> ഗവൺമെന്റിന്റെ നയങ്ങൾ രൂപീകരിക്കുക
> സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുക
> ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുക
> പൊതുജനപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക
2. What are the features of bureaucracy?
ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകൾ എന്തെല്ലാം?
Answer :
> Hierarchical organisation
> Permanence
> Appointment on the basis of qualification
> Political neutrality
> professionalism
> ശ്രേണിപരമായ സംഘാടനം
> സ്ഥിരത
> യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള നിയമനം
> രാഷ്ട്രീയ നിഷ്പക്ഷത
> വൈദഗ്ധ്യം
3. What are the classifications of Indian Civil Service?
ഇന്ത്യൻ സിവിൽ സർവീസിന്റെ പ്രധാന ഉപവിഭാഗങ്ങൾ ഏതെല്ലാം?
Answer :
> All India services
> Central services
> State services
> അഖിലേന്ത്യാ സർവീസ്
> കേന്ദ്ര സർവീസ്
> സംസ്ഥാന സർവീസ്
4. Write a short note about all India services.
അഖിലേന്ത്യാ സർവീസിനെ കുറിച്ച് ഒരു കുറിപ്പ് എഴുതുക .
Answer :
> Recruits at National level
> Appoints in Central or state service
> Eg: IAS
> ദേശീയതലത്തിൽ തിരഞ്ഞെടുക്കുന്നു
> കേന്ദ്ര സർവീസിലോ സംസ്ഥാന സർവീസിലോ നിയമിക്കപ്പെടുന്നു
> IAS
5. Write a not about Central services.
കേന്ദ്ര സർവീസിനെ കുറിച്ച് കുറിപ്പെഴുതുക .
Answer :
> Recruits at National level
> Appoints in Central government departments only
> Indian Railway Service
> ദേശീയതലത്തിൽ തിരഞ്ഞെടുക്കുന്നു
> കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ മാത്രം നിയമനം.
> ഇന്ത്യൻ റെയിൽവേ സർവീസ്
6. Write a note about state service.
സംസ്ഥാന സർവീസിനെ കുറിച്ച് കുറിപ്പ് എഴുതുക
Answer :
> Recruits at state level
> Appoints in state government departments only
> Sales Tax Officer
> സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കുന്നു
> സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ മാത്രം നിയമനം
> സെയിൽസ് ടാക്സ് ഓഫീസർ
7. What do you mean by E - governance? Mention any two examples.
ഇ - ഗവേണൻസ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്? രണ്ട് ഉദാഹരണങ്ങൾ കണ്ടെത്തുക.
Answer :
> E- Governance is the use of electronic technology in administration.
> This helped to obtain government services easily in a speedy manner.
> Eg:- The Single Window System for admission to the Higher Secondary courses, and online applications for various scholarships are examples for E - Governance.
> ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ ഭരണരംഗത്തെ ഉപയോഗമാണ് ഇ - ഗവേണൻസ്.
> ഇത് ഗവൺമെന്റ് സേവനങ്ങൾ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കാൻ സഹായിക്കുന്നു.
> ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷ, വിവിധ സ്കോളർഷിപ്പുകൾക്കായുള്ള ഓൺലൈൻ അപേക്ഷ എന്നിവയെല്ലാം ഇ - ഗവേണൻസിന് ഉദാഹരണങ്ങളാണ്.
8. Explain the benefits of E-Governance.
ഇ - ഗവേണൻസിന്റെ നേട്ടങ്ങൾ കണ്ടെത്തുക.
Answer :
> Can receive service with the help of Information Technology.
> Need not to wait in government offices for services
> Government services offered speedily and with less expense
> Efficiency of the offices and quality of the service get enhanced.
> വിവരസാങ്കേതികവിദ്യയുടെ സഹായത്താൽ സേവനങ്ങൾ നേടാം
> സേവനത്തിനായി സർക്കാർ ഓഫീസുകളിൽ കാത്തു നിൽക്കേണ്ടതില്ല
> സർക്കാർ സേവനം കുറഞ്ഞ ചെലവിലും വേഗത്തിലും ലഭിക്കുന്നു
> ഓഫീസിന്റെ കാര്യക്ഷമതയും സേവനത്തിന്റെ ഗുണമേന്മയും വർധിക്കുന്നു.
9. What is meant by Administrative Reforms? Find any three steps taken for administrative reforms in India .
ഭരണ നവീകരണം എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ത് ? ഭരണ നവീകരണം ലക്ഷ്യമാക്കി ഇന്ത്യയിൽ നടപ്പാക്കിയ മൂന്നു പരിഷ്കാരങ്ങൾ കണ്ടെത്തുക.
Answer :
> A number of steps are taken by the government for increasing the efficiency of the services and to provide service to people in a time bound manner. They are known as administrative reforms.
> E-Governance, Right to Information, and Right to Service are some steps taken for administrative reforms in India .
> ഭരണനിർവഹണത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനും സേവനങ്ങൾ സമയബന്ധിതമായി ജനങ്ങൾക്ക് ലഭ്യമാക്കാനും ഗവൺമെന്റുകൾ പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. അവയാണ് ഭരണ നവീകരണം എന്നറിയപ്പെടുന്നത്.
> ഇ - ഗവേണൻസ് , അറിയാനുള്ള അവകാശം, സേവനാവകാശം എന്നിവ ഇന്ത്യയിൽ ഭരണ നവീകരണത്തിന്റെ ഭാഗമായി നടപ്പാക്കിയ പരിഷ്കാരങ്ങളിൽ ചിലതാണ്.
10. Write a not about Lokpal and logyuktha.
ലോക്പാൽ, ലോകായുക്ത എന്നിവയെ കുറിച്ച് കുറിപ്പ് എഴുതുക
Answer :
> Lokpal and Lokayukta are Institutions formed to prevent corruption at administrative bureaucratic and political levels.
> Lokpal is the institution formed at the national level to prevent corruption.
> Lokpal has the power to register cases on issues of corruption against employees and public workers and can suggest necessary actions.
> lokayukta Istha institution formed at the state level to prevent the corruption.
> Both of the follow judicial procedures.
> ഭരണ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നതിനുള്ള സ്ഥാപനങ്ങളാണ് ലോക്പാൽ, ലോകയുക്ത എന്നിവ.
> ദേശീയതലത്തിലുള്ള അഴിമതി തടയുന്നതിന് രൂപം നൽകിയ സ്ഥാപനമാണ് ലോക്പാൽ.
> പൊതുപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരായുള്ള അഴിമതി ആരോപണങ്ങളിൽ കേസെടുത്തു അന്വേഷിക്കാനും, തുടർനടപടികൾ നടത്താനും ലോക്പാലിന് അധികാരം ഉണ്ട്.
> സംസ്ഥാനതലത്തിൽ അഴിമതി തടയുന്നതിന് രൂപം നൽകിയ സ്ഥാപനമാണ് ലോകായുക്ത.
> കോടതി നടപടികളുടെ രീതിയാണ് ഈ രണ്ടു സ്ഥാപനങ്ങൾക്കും ഉള്ളത്.
11. Write a note about central vigilance commission and Ombudsman.
സെൻട്രൽ വിജിലൻസ് കമ്മീഷൻ, ഓംബുഡ്സ്മാൻ എന്നീ സ്ഥാപനങ്ങളെ കുറിച്ച് കുറിപ്പ് എഴുതുക.
Central Vigilance Commission
> Central Vigilance Commission is formed at National level to prevent corruption.
> It is formed to prevent corruption in the central government offices.
> The central Vigilance commissioner is the head of the central Vigilance Commission.
> In every department there will be a chief Vigilance Officer.
> The duty of the commission is to enquire into Vigilance cases and take necessary actions.
Ombudsman
> Ombudsman is formed to prevent corruption by elected percentage and bureaucrates.
> A retired judge of the high court is appointed as the ombudsman
> People can directly approach the Ombudsman with the complaints.
> On receiving complaints, the Ombudsman has the power to summon anyone and can order enquiry and recommend actions.
സെൻട്രൽ വിജിലൻസ് കമ്മീഷൻ:
> അഴിമതി തടയുന്നതിന് ദേശീയതലത്തിൽ രൂപം നൽകിയ സ്ഥാപനമാണ് സെൻട്രൽ വിജിലൻസ് കമ്മീഷൻ.
> കേന്ദ്ര ഗവൺമെന്റ് ഓഫീസുകളുമായി ബന്ധപ്പെട്ട അഴിമതി തടയുന്നതിനാണ് ഇത് രൂപം നൽകിയിരിക്കുന്നത്.
> സെൻട്രൽ വിജിലൻസ് കമ്മീഷണർ ആണ് ഇതിന്റെ തലവൻ
> എല്ലാ വകുപ്പുകളിലും ഒരു മുഖ്യ വിജിലൻസ് ഓഫീസറും ഉണ്ടായിരിക്കും.
> വിജിലൻസ് കേസുകളിൽ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് ഇതിന്റെ ചുമതല.
ഓംബുഡ്സ്മാൻ:
> ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അഴിമതി തടയുന്നതിനായി രൂപപ്പെടുത്തിയ സ്ഥാപനമാണ് ഓംബുഡ്സ്മാൻ .
> സർവീസിൽ നിന്ന് വിരമിച്ച ഹൈക്കോടതി ജഡ്ജി ആയിരിക്കും ഓംബുഡ്സ്മാനായി നിയമിതനാകുന്നത്.
> ജനങ്ങൾക്ക് നേരിട്ട് പരാതിയുമായി ഓംബുഡ്സ്മാനെ സമീപിക്കാവുന്നതാണ്
> പരാതി ലഭിച്ചാൽ ആരെ വേണമെങ്കിലും വിളിച്ചു വരുത്തി അന്വേഷണം നടത്താനും, നടപടി ശുപാർശ ചെയ്യാനും അദ്ദേഹത്തിന് അധികാരമുണ്ട്.